ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമിയില്‍ സൂപ്പര്‍ പോരാട്ടം. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചുമായി സെമിയില്‍ കൊമ്പുകോര്‍ക്കും.
ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും ബ്രിട്ടന്റെ ആര്‍തര്‍ ഫെറിയും തമ്മിലാണ് ആദ്യ സെമി പോരാട്ടം.
25 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സെമിയില്‍ എത്തുന്ന ആദ്യ വൈല്‍ഡ് കാര്‍ഡ് താരമാണ് ഫെറി.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗൗഫിനെ സെമിയില്‍ കീഴടക്കി ചെക്കിന്റെ കരോലിന മുച്ചോവ ഫൈനലില്‍ പ്രവേശിച്ചു.